കൊണ്ടും കൊടുത്തും തീയേറ്ററിൽ നിറഞ്ഞുനിൽക്കുകയാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ബിജുമേനോനും പൃഥ്വിരാജുമെന്ന് പ്രതിഭകളുടെ അഭിനയ മികവ് മാത്രമല്ല ഒരുപിടി നല്ല അഭിനേതാക്കളെയും പ്രേക്ഷകർക്ക് ലഭിച്ചു. അതിൽ ഒന്നാണ് പണത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ നിൽക്കുന്ന കോശി കുര്യനെ ഒരൊറ്റ ഡയലോഗിൽ ഇരുത്തി തീയേറ്ററിൽ കൈയടി നേടിയ കോൺസ്റ്റബിൾ ജെസി. മുഖത്ത് ഭാവപ്പകർച്ചകൾ മിന്നിമാറി ആരും ഇഷ്ടപെടുന്ന പോലീസ്കാരിയായി മാറിയ ജെസിയെ അവതരിപ്പിച്ചത് പയറ്റി തെളിഞ്ഞ തീയേറ്റർ ആർട്ടിസ്റ് ധന്യ അനന്യയാണ്.
ചിത്രീകരണത്തിനിടയിൽ താൻ കണ്ട അയ്യപ്പനും കോശിയുമായി നിറഞ്ഞാടിയ ബിജുമേനോനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും പറയുകയാണ് ധന്യ ഇപ്പോൾ. ഒരു പത്രമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധന്യ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ബിജു ചേട്ടന്റെ കൂടെ കുറച്ചു സമയം സംസാരിച്ചാലോ ജോലി ചെയ്താലോ ഒരു ഫണ്‍ ഫീലിംഗ് ആണ്. ഒരു സമ്മര്‍ദ്ദവുമില്ലാതെ ആസ്വദിച്ച് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാം. എന്റെ ആദ്യ ചിത്രത്തിലും ബിജു ചേട്ടനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. വീണ്ടും ജോലി ചെയ്യാനുള്ള ഒരു അവസരം കിട്ടിയപ്പോള്‍ വളരെ സന്തോഷമായിരുന്നു. പുള്ളിയെ ഭയങ്കര ഇഷ്ടമാണ് എന്നും താരം പറഞ്ഞു.
രാജു ചേട്ടന് അഭിനയിക്കുന്നത് കാണുമ്പോള്‍ തന്നെ ഒരു എനര്‍ജിയാണ്. നമ്മളൊക്കെ സ്വപ്നം കാണുന്ന ഒരു സ്റ്റേജിലാണ് രാജു ചേട്ടന് നില്‍ക്കുന്നത്. അത്രയും കഠിനാധ്വാനം ചെയ്യുന്ന, വളരെ പ്രൊഫഷണലായി എല്ലാത്തിനെയും സമീപിക്കുന്ന ആളായാണ് രാജു ചേട്ടനെ എനിക്ക് തോന്നിയിട്ടുള്ളത് എന്നും ധന്യ വ്യക്തമാക്കി.
മികച്ച ഒരു തിരക്കഥാകൃത്താണ് സച്ചിയെന്നും താരം കൂട്ടിച്ചേർത്തു. ലാൽജോസ് സംവിധാനം ചെയ്ത നാൽപത്തിയൊന്ന് എന്ന ചിത്രത്തിലൂടെയാണ് ധന്യ സിനിമയിലേക്ക് എത്തുന്നത്. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ജാവ’ യാണ് താരത്തിന്റെ അടുത്ത ചിത്രം.
Post Your Comments