ആ സിനിമയ്ക്ക് പല കുഴപ്പങ്ങളും സംഭവിച്ചു: റിലീസിന് മുന്‍പേ സൂപ്പര്‍ ഹിറ്റാകുമെന്ന് കരുതിയ സിനിമ പരാജയപ്പെട്ടതിനെക്കുറിച്ച് വിനീത്

അമൃതവര്‍ഷിണി എന്ന കന്നഡ ചിത്രത്തിന്റെ മലയാളം റീമേക്കായിരുന്നു അത്

മലയാളത്തില്‍ മികച്ച സംവിധായകരുടെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് വിനീത്. ഹരിഹരന്‍ മുതല്‍ രാജസേനന്‍ വരെയുള്ള ഹിറ്റ് സംവിധായകരുടെ സിനിമകളില്‍ നായക വേഷം ചെയ്തിട്ടുള്ള വിനീത് താന്‍ അഭിനയിച്ച ഒരു സിനിമയുടെ അപ്രതീക്ഷിതമായ പരാജയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

ദിനേശ് ബാബു സംവിധാനം ചെയ്തു 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മഴവില്ല്’. കുഞ്ചാക്കോ ബോബന്‍. വിനീത്. പ്രീതി. പ്രവീണ. ലാലു അലക്സ്. ചിത്ര തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ജര്‍മനിയില്‍ ചിത്രീകരിച്ച ‘മഴവില്ല്’ എന്ന സിനിമയുടെ ബോക്സോഫീസ് പരാജയത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് തുറന്നു പറയുകയാണ്.

‘മഴവില്ലിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില  പ്രശ്നങ്ങങ്ങളുണ്ടായിരുന്നു. അമൃതവര്‍ഷിണി എന്ന കന്നഡ ചിത്രത്തിന്റെ മലയാളം റീമേക്കായിരുന്നു അത്. സിനിമ പൂര്‍ണ്ണമായും ഓസ്ട്രേലിയയില്‍ ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആസ്ട്രേലിയയിലെ ഷെഡ്യൂള്‍ സമയത്ത് തീര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായി. ക്ലൈമാക്സില്‍ ഞാന്‍ കൊക്കയില്‍ വീഴുന്നതിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചത് പൊന്മുടിയിലാണ്. ശിവദം എന്ന ഗാനരംഗം ആസ്ട്രേലിയയിലെ ബാലെ കലാകാരന്മാരുമായിട്ടാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ ചെന്നൈയിലെ സ്റ്റുഡിയോയിലാണ് പൂര്‍ത്തിയാക്കിയത്. പല കുഴപ്പങ്ങളും ആ സിനിമയ്ക്ക് സംഭവിച്ചു’.

Share
Leave a Comment