ഹോളിവുഡ് നടി ജെസീക്ക മൻ ആണ് ലൈംഗികമായി ചൂഷണം ചെയ്തതായി നിർമ്മാതാവ് ഹാർവി വീൻസ്റ്റനെതിരെ ആരോപണവുമായി കോടതിയിൽ എത്തിയത്. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വാഷിംഗ്ടണിൽ നിന്നും ലോസ് ഏഞ്ചൽസിലെത്തിയതാണ് നടി. തന്റെ കരിയറിൽ വീൻസ്റ്റൻ അതീവ ശ്രദ്ധ ചെലുത്തിയിരുന്നതായി നടി പറയുന്നു. തീർത്തും വിശ്വാസിയായ ജെസീക്ക ഇയാൾ തനിക്കു ലഭിച്ച അനുഗ്രഹമെന്നായിരുന്നു തുടക്കത്തിൽ കരുതി പോന്നത്. എന്നാൽ അധികം വൈകാതെ ജെസീക്കയെ അയാൾ സെക്സിനായി നിർബന്ധിച്ചു തുടങ്ങി.
ഒരു മസാജ് വേണമെന്നായിരുന്നു തുടക്കത്തിലെ ആവശ്യം. ശേഷം സിനിമയിൽ ഒരു വേഷം ഒപ്പിച്ചു തരാമെന്ന പേരിൽ ഓറൽ സെക്സിന് പ്രേരിപ്പിച്ചു. രക്ഷപെടാൻ വേണ്ടി രതിമൂർച്ഛ അഭിനയിച്ചു കാണിച്ചെന്നും ഇവർ പറയുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം ഹോട്ടലിൽ വച്ച് ലൈംഗികാവയവത്തിൽ മരുന്ന് പുരട്ടി അയാൾ തന്നെ ബലാത്സംഗം ചെയ്തു എന്നിവർ ആരോപിക്കുന്നു. മുറിയിൽ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാൾ, നടിയെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോൾ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസ്സിക്ക പറയുന്നു.
സംഭവത്തിന് മുൻപ് കരിയർ തകരുമെന്ന് ഭയന്ന് അയാളുമായി ഏതാനും തവണ ലൈംഗിക വേഴ്ചക്ക് ഇവർ സമ്മതിച്ചിരുന്നത്രെ. ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും അയാൾ നഗ്നയനായി കാണുമ്പോൾ സഹതാപം തോന്നിയിരുന്നെന്നും ജെസീക്ക പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. ഇവയെല്ലാം ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് 34കാരിയായ നടി കോടതിയിൽ അവതരിപ്പിച്ചത്. എന്നാൽ ജെസീക്ക നിർമ്മാതാവിനെ തന്റെ ‘ആധ്യാത്മിക ബന്ധു’ എന്നാണ് വിശേഷിപ്പിച്ചത് എന്ന് ജെസീക്കയുടെ ഒപ്പം താമസിച്ച നടി പറഞ്ഞിട്ടുമുണ്ട്.
Post Your Comments