GeneralLatest NewsMollywoodMovie GossipsNEWSWOODs

”ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ അച്ഛനെ വിളിച്ച് ഞാൻ പൊട്ടിക്കരഞ്ഞു” മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ

അനൂപ് സത്യൻ അണിയിച്ചൊരുക്കിയ ചിത്രം 'വരനെ ആവിശ്യമുണ്ട്' പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മുന്നോട്ട് പോകുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവരുടെ തിരിച്ച് വരവ് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.  ഇവർക്കൊപ്പം മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍. 

അനൂപ് സത്യൻ അണിയിച്ചൊരുക്കിയ ചിത്രം ‘വരനെ ആവിശ്യമുണ്ട്’ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മുന്നോട്ട് പോകുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവരുടെ തിരിച്ച് വരവ് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.  ഇവർക്കൊപ്പം മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍.

ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ അച്ഛനെ വിളിച്ച  താന്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു എന്ന് കല്യാണി വെളിപ്പെടുത്തി. ചിത്രത്തില്‍ ഏറ്റവും ദുര്‍ബലമായ പ്രകടനം തന്റേതു ആയിരിക്കുമെന്നും ബാക്കിയുള്ളവര്‍ ഗംഭീരമായിരിക്കുമെന്നും തനിക്ക്  തോന്നി എന്നും അത് കൊണ്ട് തന്നെ ഈ വേഷം ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോ എന്ന പേടി കൊണ്ടാണ് താന്‍ അച്ഛനെ വിളിച്ചു കരഞ്ഞത് എന്നും കല്യാണി പറയുന്നു.

എന്നാല്‍ പിന്നീട് കൂടെയുള്ളവര്‍ തന്നെ ഒരുപാട് സഹായിച്ചു എന്നും അവരുടെ പിന്തുണ കൊണ്ടാണ് ഇപ്പോള്‍ എല്ലാവരും തന്റെ പ്രകടനത്തെ കുറിച്ച് നല്ലത് പറയുന്നതെന്നും കല്യാണി പറഞ്ഞു. നിഖിത എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ ആയ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ സംരംഭമായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button