GeneralLatest NewsMollywoodMovie GossipsNEWSWOODs

”അദ്ദേഹം മികച്ച നടനുമാണ് നല്ല മനുഷ്യനുമാണ്” നടൻ സുരേഷ്ഗോപിയുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പുതുക്കി ജോണി ആന്റണി

നീണ്ട കാലത്തിന് ശേഷം സിനിമയിൽ എത്തിയ സുരേഷ്ഗോപിയുമൊത്തുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജോണി ആന്റണി. നല്ല നടൻ മാത്രമല്ല നല്ല മനുഷ്യൻ കൂടിയാണ് സുരേഷ്‌ഗോപി എന്ന്  ജോണി ആന്റണി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

സിനിമാസംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് ചുവടുമാറ്റിയ കലാകാരനാണ് ജോണി ആന്റണി. സംവിധാനത്തിൽ എന്ന പോലെ അഭിനയത്തിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ സരസനായ ബോസ് ഡോക്ടറെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ.

നീണ്ട കാലത്തിന് ശേഷം സിനിമയിൽ എത്തിയ സുരേഷ്ഗോപിയുമൊത്തുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജോണി ആന്റണി. നല്ല നടൻ മാത്രമല്ല നല്ല മനുഷ്യൻ കൂടിയാണ് സുരേഷ്‌ഗോപി എന്ന്  ജോണി ആന്റണി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

”ഈയിടെ എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നിരുന്നു. ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു. കുട്ടിയെ കാണാനും അദ്ദേഹം നേരിട്ടെത്തി. അദ്ദേഹം മികച്ച നടനുമാണ് നല്ല മനുഷ്യനുമാണ്.” ജോണി ആന്റണി വ്യക്തമാക്കി.

സുന്ദരപുരുഷൻ എന്ന തന്റെ ചിത്രത്തിലൂടെയാണ് സുരേഷ്‌ഗോപിയെ പരിചപ്പെടുന്നത് എന്നും അതിന് ശേഷം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നു എന്നും താരം പറഞ്ഞു. സുരേഷ് ഗോപി സിനിമയിലേക്ക് മടങ്ങിവരുവാൻ ഒറ്റക്കാരണം അനൂപ് സത്യനാണ് എന്ന് താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button