മലയാള സിനമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. അദ്ദേഹത്തിന് സിനിമാരംഗത്ത് നിന്നും ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സഹസംവിധായകനായി സിനിമയിൽ തുടരുമ്പോൾ ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് അദ്ദേഹം തുറന്നു പറയുന്നത്. അതിനു ശേഷം താന്‍ ആ നടിയോട് സംസാരിച്ചിട്ടുമില്ല എന്നും ലാല്‍ ജോസ് പറയുന്നു.
ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത് 1991 ഇല്‍ റിലീസ് ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അതില്‍ ജയറാമിന്റെ നായികാ വേഷം ചെയ്തത് സുനിതയാണ്. അതില്‍ സഹസംവിധായകന്‍ ആയിരുന്ന ലാല്‍ ജോസ് ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു ഈ നടിയെ വിളിച്ചെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. എന്താണ് കാരണമെന്നു അന്വേഷിച്ചപ്പോള്‍ ആണ് അവരുടെ പേര് ലാല്‍ ജോസ് വിളിച്ചത് കൊണ്ടാണ് എന്ന് അവരുടെ ആയ പറഞ്ഞത്.
മാഡം എന്നോ സുനിതയമ്മ എന്നോ വിളിക്കണം എന്നാണ് ആ ആയ പറഞ്ഞത്. എന്നാല്‍ ലാല്‍ ജോസ് അതിനു കൂട്ടാക്കിയില്ല എന്ന് മാത്രമല്ല മലയാളത്തില്‍ അങ്ങനെയൊരു പതിവില്ല എന്നും അദ്ദേഹം അവരോടു പറഞ്ഞു. അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താന്‍ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാല്‍ ജോസ് പറയുന്നത്.
Post Your Comments