
ബിഗ് ബോസ് മലയാളം സീസണ് 2 വിനു ആരാധകര്‍ ഏറെയാണ്. ആറോളം മത്സരാര്‍ഥികള്‍ കണ്ണിന് സുഖമില്ലാത്തത് കാരണം പുറത്തേക്ക് പോയതോടെ ഷോ വലിയ ചര്‍ച്ചയായി. കൂടാതെ ഒരു എലിമിനേഷന് നടക്കുകയും നടന് പ്രദീപ് ചന്ദ്രന് പുറത്താവുകയും ചെയ്തു.
പ്രദീപ് പോയത് മത്സരാര്ഥികളില് വലിയ വേദനയുണ്ടാക്കിയിരുന്നു. മഞ്ജു, വീണ, ജസ്ല, ആര്യ എന്നിവരെല്ലാം പ്രദീപ് പോയതോടെ കരച്ചിലിലായി. പ്രദീപ് വലിയൊരു ആശ്വാസമായിരുന്നുവെന്ന് രജിത്ത് പറഞ്ഞിരുന്നത്. പ്രദീപിന് ഇവിടെ നില്ക്കാന് ആഗ്രഹമുണ്ടായിരുന്നെന്ന് പാഷാണം ഷാജിയും അഭിപ്രായപ്പെട്ടു.
പ്രദീപിനെ കൊണ്ട് പോയത് കാലനല്ലെന്ന് മഞ്ജുവിനോടും വീണയോട് കരയാതിരിക്കാനും ആര്യ പറഞ്ഞിരുന്നു. ”പ്രദീപ് പോയത് ഒരു കണക്കിന് നന്നായി. അദ്ദേഹം ഇവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാവരോടും പറയട്ടെ. പ്രദീപ് എല്ലാം സത്യസന്ധമായി തന്നെ പറയും. അല്ലെങ്കില്‍ ആരും ഇവിടെ നടക്കുന്നത് അറിയില്ലെന്നും” ആര്യ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രദീപ് പുറത്തിറങ്ങിയാല്‍ എന്താണ് പറയുമെന്ന് ആര്യ കരുതുന്നതെന്ന് എല്ലാവരും ചോദിച്ചു. ബിഗ് ബോസില്‍ പ്രേക്ഷകര്‍ കാണാത്ത പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ആരാധകരുടെ സംശയം.
Post Your Comments