GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

”ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി” വിവാഹമോചന വിവാദങ്ങൾക്ക് മറുപടിയുമായി നടി അമലാപോൾ

സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാദത്തിന് പ്രതികരണവുമായി നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വിവാഹമോചനത്തെ സംബന്ധിച്ച വിവാദങ്ങളില്‍ അമല പോള്‍ മനസ്സു തുറന്നത്.

സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാദത്തിന് പ്രതികരണവുമായി നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വിവാഹമോചനത്തെ സംബന്ധിച്ച വിവാദങ്ങളില്‍ അമല പോള്‍ മനസ്സു തുറന്നത്.

വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ അനാവശ്യവിവാദങ്ങളാണ് എന്ന് അമല പോൾ പറഞ്ഞു.  ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. വേറെ ആര്‍ക്കും അതില്‍ പങ്കില്ല.  ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല വ്യക്തമാക്കി.

രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്ന് താരം പ്രതികരിച്ചു.

അമല പോളും സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് നേരത്തെ വിജയ്‌യുടെ പിതാവും നിർമ്മാതാവുമായ അളകപ്പൻ  ആരോപിച്ചിരുന്നു. ധനുഷ് നിർമിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അതിൽ അഭിനയിക്കാൻ ധനുഷ് നിർബന്ധിച്ചു എന്നായിരുന്നു ആരോപണം.

അമല നായികയാവുന്ന ‘അതോ അന്ത പറവൈ പോല’ എന്ന ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. നവാഗതനായ കെ ആര്‍ വിനോദ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെഞ്ച്വറി സെഞ്ച്വറി ഫിലിംസ് ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button