അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ തീയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുകയാണ്. കല്യാണി പ്രിയദർശൻ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇത്. എന്നാൽ മറ്റൊരു താരപുത്രന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ചിത്രമെന്നത് അധികമാരും അറിയാതെ പോയൊരു കാര്യമാണ്. സിനിമയിലെ ഒരു ആക്ഷന്‍ രംഗത്തില്‍ കെട്ടിടത്തിന് മുകളിലിരുന്ന് അടിപിടി കാണുന്ന പയ്യനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന് മാധവാണ് ആ പയ്യൻ എന്നതാണ് വാസ്തവം.
സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോയില്‍ അച്ഛന്റെയും സംവിധായകന്റെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി അഭിനയിക്കാനെത്തുന്ന മാധവിനെ കാണാം. മാധവ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം സംവിധായകന് അനൂപ് സത്യന് പോലും വെളിപ്പെടുത്തിയിരുന്നില്ല.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവർ ജോഡികളാകുന്ന ചിത്രം കൂടിയാണ് ഇത്.
Post Your Comments