ഫ്ളക്സ് ബോര്‍ഡില്‍ ആദ്യമായി തന്റെ മുഖം പ്രത്യക്ഷപ്പെട്ട നിമിഷത്തെ ഓര്‍മ്മിച്ച് നടന് ജോജു ജോര്‍ജ്. വിനയ് ഗോവിന്ദ് സംവിധാനം ചിത്രം ‘കിളി പോയി’യുടെ ഫ്ളക്സ് ബാനറിലാണ് ജോജുവിന്റെ മുഖം ആദ്യമായി എത്തുന്നത്. 7 വര്‍ഷം മുമ്പ് നടന്ന ഈ നിമിഷവും ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രവും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് വിനയ് ഗോവിന്ദിന് നന്ദി പറഞ്ഞിരിക്കുകയാണ് ജോജു.
1995-ല്‍ പുറത്തെത്തിയ ‘മഴവില്‍ കൂടാരം’ എന്ന ചിത്രത്തിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് ജോജു സിനിമയിലെത്തുന്നത്. 2018ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ സിനിമാജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. പദ്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ നായകനും നിര്‍മ്മാതാവായും ജോജു മാറി. ചിത്രം നിരൂപക പ്രശംസയും ബോക്സ് ഓഫീസില്‍ മികച്ച വിജയവും കരസ്ഥമാക്കി.
‘ജോസഫ്’, ‘ചോല’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡ് സെപ്ഷ്യല്‍ മെന്‍ഷനും ജോജു കരസ്ഥമാക്കി. 2019-ല്‍ ജോഷി ചിത്രമായ ‘പൊറിഞ്ചു മറിയം ജോസി’ല്‍ ഒരു മാസ്സ് ഹീറോ പരിവേഷത്തില്‍ താരം നിറഞ്ഞുനിന്നു. 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ തന്റെ അഭിനയ മികവ് പൂർണമായും പ്രേക്ഷകരിൽ എത്തിക്കാൻ ജോജുവിനായത് ഈ അടുത്ത കാലത്താണ്.
Post Your Comments