മലയാള സിനിമയില്‍ സംവിധായകനായി കടന്നു വന്നു ഇപ്പോള്‍ അഭിനയ രംഗത്ത് തിളങ്ങുന്ന താരമാണ് ജോണി ആന്റണി. അനൂപ് സത്യന് ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കൊപ്പം മികച്ച അഭിനയം കാഴ്ചവച്ച ജോണി ആന്റണി താരവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നു.
സുന്ദര പുരഷന് എന്ന ചിത്രത്തിലൂടെ തുടങ്ങിയ സൗഹൃദമാണ് സുരേഷ് ഗോപിയുമായി. ” ആ സിനിമയില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. ഈയിടെ എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നിരുന്നു. ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു. തന്നു. കുട്ടിയെ കാണാനും അദ്ദേഹം നേരിട്ടെത്തി. അദ്ദേഹം മികച്ച നടനുമാണ് നല്ല മനുഷ്യനുമാണ്. ” ജോണി ആന്റണി പങ്കുവച്ചു
Post Your Comments