താരസന്തതികളുടെ വലിയ ആഘോഷം തന്നെയാണ് ‘ഹൃദയം’ എന്ന വിനീത് ശ്രീനിവാസന് ചിത്രം. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറെ പേരുടെ റീയൂണിയനാണ് ‘ഹൃദയം’ എന്ന സിനിമയെന്ന് കല്യാണി പ്രിയദര്ശന് പറയുന്നു. 2020-ലെ ഓണ റിലീസില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമയാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം. ചിത്രീകരണം ആരംഭിച്ച ഹൃദയത്തിന്റെ വിശേഷങ്ങള്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്യാണി പ്രിയദര്ശന്.
‘കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറെ പേരുടെ റീയൂണിയനാണ് ഹൃദയം. അതുകൊണ്ടാകും ഭയങ്കര റിലാക്സ്ഡ് ആണ്. ഇത്രയും നാള് കണ്ടിട്ടുള്ള രീതികളേയല്ല. ചിത്രത്തിന്റെ സ്റ്റില്‍ ഷൂട്ടിംഗ് മൂന്നാറിലെ കോട്ടഗുഡിയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാവരും മൂന്നാറിലേക്ക് പോയത്. വിനീതേട്ടനും പ്രണവും ഉള്‍പ്പടെ പത്തിരുപത്പേര് അവിടെ റെന്റിലാണ് താമസം. അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നത് തന്നെ. അത് തന്നെ സെറ്റ് ചെയ്തു അതിലായിരുന്നു കക്ഷിയുടെ താമസം. സൂര്യോദയത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ ചെയ്ത ഫോട്ടോഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രക്കിംഗ് തുടങ്ങി. നാലഞ്ച് കിലോമീറ്റര്‍ കുത്തനേയുള്ള കയറ്റമാണ്. ആ കൊടും കയറ്റമൊക്കെ അപ്പു ഒറ്റ പോക്കില്‍ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവര്‍. കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളില്‍ എത്തിയത്’.
Post Your Comments