സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ മകള്‍ ഖദീജ റഹമാനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം ബുര്‍ഖ ധരിച്ച റഹ്മാന്റെ മകളെ കാണുമ്ബോള്‍ തനിക്ക് ശ്വാസം മുട്ടലുണ്ടാകുന്നു എന്നാണ് തസ്ലീമ നസ്രിന്റെ ട്വിറ്റ് .
”തനിക്ക് എ.ആര് റഹ്മാന്റെ സംഗീതം വളരെ ഇഷ്ടമാണ്, എന്നാല്‍ സംസ്കാരമുള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പോലും അനായാസമായി മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയയാക്കപ്പെടാം താന്‍ മനസിലാക്കുന്നു. ” ഖദീജയുടെ ബുര്‍ഖ ധരിച്ച ചിത്രം കൂടി തസ്ലീമ തന്റെ ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
തസ്ലീമയുടെ വിമര്‍ശനത്തിനു മറുപടിയുമായി ഖദീജ തന്നെ രംഗത്തെത്തി. രാജ്യം പലതരം അവസ്ഥകളിലൂടെ കടന്നുപോകുമ്ബോഴും ചിലര്‍ മറ്റുള്ളവരുടെ വസ്ത്രത്തിന്റെ കാര്യമാണ് ചിന്തിക്കുന്നതെന്ന് ഖദീജ തിരിച്ചടിച്ചു. താന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ടെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ റഹ്മാന്റെ മകള്‍ പ്രതികരിച്ചു
തന്റെ വേഷം കാരണം തസ്ലീമയ്ക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണമെന്നും ഖദീജ പരിഹസിച്ചു. ഫെമിനിസം എന്നാല്‍ മറ്റ് സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്നതോ ഓരോ വിഷയങ്ങളിലേക്ക് അവരുടെ അച്ചന്മാരെ വലിച്ചിഴയ്ക്കുന്നതോ അല്ല. എന്റെ ചിത്രം ഞാന്‍ നിങ്ങള്‍ക്ക് അയച്ചുതന്നതായി ഓര്‍ക്കുന്നില്ല. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഖദീജ പറഞ്ഞു നിര്‍ത്തി.
Post Your Comments