രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മോഹന്‍ലാലിന്‍റെ നീലകണ്ഠന്‍ ഇന്നും മുഖ്യധാര സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. നീലകണ്ഠനും മകനും നിറഞ്ഞു കളിച്ച രാവണപ്രഭു എന്ന സിനിമയിലെ നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍ തന്റെ ഇഷ്ട കഥാപാത്രമല്ലെന്നാണ് രഞ്ജിത്തിന്‍റെ തുറന്നു പറച്ചില്‍. ദേവാസുരത്തിലെ നീലകണ്ഠനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് രാവണപ്രഭുവിലെ നീലകണ്‌ഠനെയാണെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.
‘ദേവാസുരത്തിലെ നീലകണ്‌ഠനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് ‘രാവണപ്രഭു’വിലെ നീലകണ്ഠനെയാണ്. അയാള്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്. ഈ ആയിരത്തിന്റെ ഒറ്റ നോട്ടൊക്കെ ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ല. അതേ സമയം ‘കാര്‍ത്തികേയന്‍’ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഇല്ല. നീലകണ്ഠന്‍ മരിച്ചതില്‍ ഭയങ്കരമായി വിഷമിച്ച ആളുകളുണ്ട്. ‘രാവണപ്രഭു’ റിലീസായി കുറച്ചു കാലം കഴിഞ്ഞു ഞാന്‍ തൃശൂര്‍ പൂരത്തിന് ചില സുഹൃത്തുക്കള്‍ക്കൊപ്പം പോയി. അവിടെ വച്ച് കണ്ട ഒരു ചങ്ങാതി ആകെ വിഷമിച്ചു പറഞ്ഞു, ‘രഞ്ജിയേട്ടന്‍ ഇങ്ങനെയൊരു ചതി ചെയ്യരുതായിരുന്നു. നീലകണ്ഠന്റെ മരണം ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല’.
Post Your Comments