GeneralLatest NewsMollywoodMovie GossipsNEWSWOODs

”മോഹൻലാൽ പറഞ്ഞു മമ്മൂട്ടിയെ വിളിക്കാൻ, അദ്ദേഹം വന്നു. പക്ഷെ ചിത്രം പരാജയപ്പെട്ടു.”; നമ്പര്‍ 20 മദ്രാസ് മെയില്‍’ ഒരു പരാജയചിത്രമെന്ന് തിരക്കഥാകൃത്ത്

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രം ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ ഒരു പരാജയ ചിത്രമായിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്.  ജോഷി സംവിധാനം ചെയ്ത ചിത്രം 1990ലാണ് പുറത്തിറങ്ങിയത്. സിനിമ ചിത്രീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് ആണ് തിരക്കഥ എഴുതി തുടങ്ങിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡെന്നീസ് ജോസഫ്.

”വളരെ സാധാരണമായി സംഭവിച്ച സിനിമയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. സിനിമ തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ആണ് ജോഷി ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് പറയുന്നത്. നാളെ കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങുന്ന ഒരു സിനിമയ്ക്കാണ് ഞാന്‍ തിരക്കഥ എഴുതുന്നത്. ആദ്യ ദിവസം ഷൂട്ട് ചെയ്യാനുള്ള സ്‌ക്രിപ്റ്റ് മാത്രം എഴുതി. സിനിമയുടെ കഥ തുടങ്ങുന്നത് കേരളത്തിലാണ്. പക്ഷേ ആദ്യദിവസം ഷൂട്ട് ചെയ്യുന്നത് ചെന്നൈയിലാണ്. സീന്‍ നമ്പര്‍ 40 ഒക്കെയാണ് ആദ്യം എഴുതുന്നത്. രാവിലെ 8 മണിക്ക് കൊടുക്കേണ്ട സ്‌ക്രിപ്റ്റ് ഞാന്‍ എഴുതുന്നത് വെളുപ്പിന് 3 മണിക്കൊക്കെ ആയിരിക്കും.”

”ഞാന്‍ എഴുതി തുടങ്ങുന്ന ആദ്യ സീനുകളില്‍ മോഹന്‍ലാല്‍ മാത്രമാണ്. ജോഷി ആദ്യം ഷൂട്ട് ചെയ്യാനിരുന്നതും മോഹന്‍ലാല്‍ മാത്രമുള്ള സിനിമയാണ്. പിന്നീടാണ് നമ്പര്‍ 20 ഞാന്‍ എഴുതാമെന്ന് പറയുന്നത്. മമ്മൂട്ടി ഒക്കെ പിന്നെ വന്ന ആലോചനയാണ്. ആ റോളിലേക്ക് മമ്മൂട്ടിയെ വിളിക്കാമോ എന്ന നിര്‍ദേശം വച്ചത് തന്നെ മോഹന്‍ലാല്‍ ആണ്. സൂപ്പര്‍താരമല്ലാത്ത ഒരു നടനെയാണ് ആദ്യം ആ റോളിലേക്ക് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ മമ്മൂക്കയെ വിളിച്ചു. അദ്ദേഹം സമ്മതിച്ചു. അന്ന് മോഹന്‍ലാലിക്കൊള്‍ വലിയ താരമാണ് മമ്മൂട്ടി. അദ്ദേഹം ആ റോളിലേക്ക് വന്ന് അഭിനയിക്കുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം വന്ന് അഭിനയിച്ചു” എന്നാണ് ഒരു അഭിമുഖത്തിനിടെ ഡെന്നീസ് ജോസഫ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Back to top button