ഇന്ത്യയുടെ ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകാൻ പോകുന്നു. ബോളിവുഡ് താരം അനിൽ കപൂറിന്റെ മകൻ ഹര്ഷവര്ദ്ധൻ ആണ് അഭിനവ് ബിന്ദ്രയായി അഭിനയിക്കുക. ഹര്ഷവര്ദ്ധൻ ഷെയര്‍ ചെയ്ത ഫോട്ടോ ഇതിനോടകം ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നു. അഭിനവ് ബിന്ദ്രയായി അഭിനയിക്കാൻ പോകുന്നുവെന്നായിരുന്നു ഹര്ഷവര്ദ്ധൻ അറിയിച്ചത്. തന്റെ മകൻ ഹര്ഷവര്ദ്ധൻ അഭിനവ് ബിന്ദ്രയായി അഭിനയിക്കുകയാണെന്ന വിവരം അനില്‍ കപൂറും സ്ഥിരീകരിച്ചു.
തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ഹര്‍ഷവര്‍ദ്ധനും അഭിനവ് ബിന്ദ്രയ്ക്കൊപ്പമുള്ള ഫോട്ടോ അനില്‍ കപൂര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂറും ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
The beginning… @HarshKapoor_ @Abhinav_Bindra pic.twitter.com/HOyV2VDW7N
— Anil Kapoor (@AnilKapoor) February 16, 2020
കണ്ണൻ അയ്യര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്സെസ്സിവ് ജേര്‍ണി ഒളിമ്പിക് ഗോള്‍ഡ് എന്ന അഭിനവ് ബിന്ദ്രയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. 2008 ബെയ്ജിംഗ് ഒളിമ്പിക്സിലാണ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയത്. 2006 ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും അഭിനവ് ബിന്ദ്ര സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇങ്ങനെ രണ്ടു നേട്ടങ്ങളും സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യക്കാരനാണ് അഭിനവ് ബിന്ദ്ര.
Post Your Comments