
2018ലെ പ്രളയദുരിതത്തിൽ പെട്ടുപോയവർക്കായി ധന സഹായമായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ (കരുണ) തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കരുതുന്നുവെന്ന് എം പി ഹൈബി ഈഡന് ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്തുത പരിപാടിയുടെ ഭാരവാഹികളില്‍ പ്രധാനിയായിരുന്ന സംവിധായകന് ആഷിക് അബുവിനെക്കൂടി വിമർശിച്ച് കൊണ്ടായിരുന്നു എം പിയുടെ കുറിപ്പ്.
തീര്‍ത്തും സൗജന്യമായി നടത്തിയ പരിപാടിയില്‍ നിന്നും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകള്‍ കാണിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവിശ്യപ്പെട്ടു. എന്നാൽ തുക കൈമാറിയ ചെക്കിന്റെ ഫോട്ടോ സഹിതം മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന് ആഷിക് അബു.
Post Your Comments