അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് നടൻ സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ നിന്നും വീണ്ടും സിനിമയിലേക്ക് എത്തുന്ന താരത്തിന്റെ അഭിനയമികവിനെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്ഷണമായിരിക്കുന്നതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. മേജര്‍ ഉണ്ണികൃഷ്ണനായി മികച്ച പ്രകടനം തന്നെയാണ് നടന് കാഴ്ചവെച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ പഴയ സിനിമകളിലെ റെഫറന്‍സുകളും വളരെ രസകരമായി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. മുന്‍പ് തന്റെതായി തരംഗമായ ഒരു ഡാന്‍സ് സ്റ്റെപ് വീണ്ടും ചിത്രത്തില്‍ താരം ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ ആ ഡാന്‍സ് സ്റ്റെപ്പ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നായകൻ കൂടിയായ ദുൽഖർ സൽമാൻ.
”ഈ ഐഡിയ ആദ്യം അനൂപ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇത് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു എന്ന് ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ അത് ചെയ്യുകയായിരുന്നു. അദ്ദേഹവും അത് ഏറെ ആസ്വദിച്ചതായാണ് തനിക്ക് തോന്നിയത്” ദുല്‍ഖര്‍ സല്മാന് പറഞ്ഞു. തമാശയും ഹീറോയിസവും വൈകാരിതയുമെല്ലാം നിറഞ്ഞ ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്.
ചുക്കാന്‍ എന്ന് സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ് ഗോപി ആദ്യമായി തന്റെ ട്രേഡ്മാര്‍ക്ക് സ്റ്റെപ്പ് കളിച്ചത്. സിനിമയിലെ മലരമ്പന്‍ തഴുകുന്ന കിളി മകളെ എന്ന ഗാനത്തിലാണ് വളരെ രസകരമായ ഈ നൃത്തചുവട് നടന് അവതരിപ്പിച്ചത്, അത് പിന്നീട് മിമിക്രിക്കാരും ട്രോളന്മാരും ഏറെ പോപ്പുലറാക്കകയും ചെയ്തിരുന്നു. പിന്നീട് ഡ്രീംസ് എന്ന ചിത്രത്തിന് വേണ്ടിയും ഈ ഡാന്‍സ് സ്റ്റെപ് സുരേഷ് ഗോപി കളിച്ചു.
സുരേഷ് ഗോപിക്കൊപ്പം തന്നെ നടി ശോഭനയുടെയും തിരിച്ചുവരവ് ചിത്രമാണ് വരനെ ആവശ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ജോഡികളായി എത്തിയിരിക്കുന്നത്.
Post Your Comments