പൃഥ്വിരാജ് താരത്തില്‍ നിന്ന് നടനിലേക്ക് മാത്രം ഫോക്കസ് ചെയ്യുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഹിറ്റുകള്‍ കൂടെ ചേരുകയാണ്. ഡ്രൈവിംഗ് ലൈസന്‍സും, അയ്യപ്പനും കോശിയും പൃഥ്വിരാജിന്റെ സ്റ്റാര്‍ഡത്തെ മുന്നില്‍ നിര്‍ത്തുന്ന ചിത്രങ്ങളല്ല. സോളോ ഹീറോയില്‍ നിന്ന് സുരാജിനും, ബിജു മേനോനുമൊക്കെ സ്ക്രീന്‍ സ്പേസ് കൊടുത്തു കൊണ്ട് പൃഥ്വിരാജ് മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതുമ്പോള്‍ പൃഥ്വിരാജ് ഈ രണ്ടു സിനിമയിലേക്ക് വന്നതിനെക്കുറിച്ച് രണ്ടു ചിത്രങ്ങളുടെയും തിരക്കഥാകൃത്തായ സച്ചി മനസ്സ് തുറക്കുകയാണ്.
‘പൃഥ്വിരാജ് എന്ന നടന്‍ മാറിയത് കണ്ടാല്‍ അത്ഭുതപ്പെട്ടു പോകും. കുറച്ചു കാലത്തിനിടയില്‍ ആ മനുഷ്യന്‍റെ ഉള്ളു വല്ലാതെ മാറിയിരിക്കുന്നു. ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന സിനിമയുടെ തിരക്കഥ വായിച്ചു കൊടുത്ത ശേഷം. പൃഥ്വിരാജ് ചോദിച്ചത് ‘ഞാനല്ലാതെ ആരാടോ ഈ വേഷം ചെയ്യുക എന്നാണ്’. സുരാജ് വെഞ്ഞാറമൂടിനെ വിളിച്ചു പൃഥ്വിരാജ് പറഞ്ഞത് എടൊ താന്‍ നായകനായ ഒരു സിനിമ ഞാന്‍ നിര്‍മ്മിക്കുകയും അതിലൊരു റോളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ്. പൃഥ്വിരാജിനെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല. സുരാജാണ് നായകന്‍ എന്നറിഞ്ഞു തന്നെ അഭിനയിച്ചതാണ്. കോശിയായി അഭിനയിച്ചതും അയ്യപ്പന് ചിലപ്പോള്‍ മുന്‍തൂക്കം കിട്ടിയേക്കും എന്നറിഞ്ഞു കൊണ്ട് തന്നെയാണ്. നല്ല സിനിമ എന്നത് മാത്രമാണ് പൃഥ്വിരാജ് എന്ന നടന്റെ ലക്‌ഷ്യം’. മനോരമയിലെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ സച്ചി വ്യക്തമാക്കുന്നു.
Post Your Comments