ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരുന്നത് പോലെ 65-ാമത് ഫിലിം ഫെയര്‍ പുരസ്‌കാര നിശ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മനോഹരമായി അരങ്ങേറി. ഗുവാഹത്തി ഇന്ദിരഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണി മുതലാണ് ആഘോഷരാവിന് തുടക്കമായത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കാനെത്തിയ ചടങ്ങിന് മുഖ്യ അവതാരകനായത് നടന്‍ വിക്കി കൗശലാണ്.
ഈ വർഷം നടന്ന ഫിലിം ഫെയർ അവാർഡ് നിശയിൽ തിളങ്ങി നിന്നത് പോയ വർഷം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച രൺവീർ സിങ്- ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ഗല്ലി ബോയ്, ഷാഹിദ് കപൂർ ചിത്രമായ കബീർ സിങും ആണ്.
മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായക, മികച്ച തിരക്കഥകൃത്ത്, മികച്ച സഹനടി, മികച്ച സഹനടൻ എന്നിങ്ങനെ സുപ്രധാനഅവാർഡുകൾ എല്ലാം സോയ അക്തർ സംവിധാനം ചെയ്ത ഗല്ലി ബോയി സ്വന്തമാക്കി. ചിത്രത്തിലെ അപ്ന ടൈം ആയേഗാ എന്ന ഗാനത്തിനും പുരസ്കാരം ലഭിച്ചു. കൂടാതെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും ഗല്ലിബോയ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഫിലിം ഫെയർ പുരസ്കാരവും ഗല്ലി ബോയ്ക്ക് തന്നെയാണ്.
ഇവ കൂടാതെ മികച്ച ഛായാഗ്രാഹകൻ, മികച്ച പ്രൊഡക്ഷൻ ഡിസൈനർ എന്നീ പുരസ്കാരങ്ങളും ഗല്ലി ബോയ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ മികച്ച ഗായകനുള്ള ഫിലിം ഫെയർ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് അർജിത് സിങ്ങാണ്. കലങ്കിലെ ഗാനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.കബീർ സിങ്ങിലെ ഗാനങ്ങളാണ് ഈ വർഷത്തെ ഏറ്റവും മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.
Post Your Comments