മിനിസ്ക്രീനില്‍ ഏറെ പ്രേക്ഷക പ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. എന്നാല്‍ ഈ ഷോയിൽ മത്സരാര്‍ത്ഥിയായതിന്റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണവും നടക്കുകയാണെന്ന് നടി മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍. ഇത്തരം പ്രചാരണത്തില്‍ മനംനൊന്ത് നിയമനടപടിക്ക് ഒരുങ്ങാൻ ആലോചിക്കുകയാണ് വീട്ടുകാർ.
ഒരു ടെലിവിഷന്‍ ഗെയിം ഷോയുടെ പേരില്‍ വീട്ടിലുള്ള നിരപരാധികളെ വലിച്ചിഴക്കുന്നതും തേജോവധം ചെയ്യുന്നതും എന്തിനാണെന്നും മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നു. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വിഡിയോയിലൂടെയാണ് താരകുടുംബത്തിന്റെ പ്രതികരണം. മഞ്ജുവിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അമ്മ പൊട്ടിക്കരയുന്നതും വിഡിയോയിൽ കാണാം.
റീത്തയുടെ വാക്കുകള്‍ ഇങ്ങനെ… ‘വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്, തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.’
Post Your Comments