GeneralLatest NewsTV Shows

എലീനയും ദയയും വീണ്ടും ബിഗ്‌ ബോസിലേയ്ക്ക് എത്തുമോ? മോഹന്‍ലാല്‍ പറയുന്നു

ആറാം ആഴ്ച അവസാനിക്കുമ്പോള്‍ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ഇടവേളകളില്‍ കൈ അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചു

മലയാളം ബിഗ് ബോസ് സീസണ്‍ 2 വിനു ആരാധകര്‍ ഏറെയാണ്‌. ഈ ഷോയില്‍ വില്ലനായി എത്തിയത് കണ്ണ് രോഗമായിരുന്നു. അലസാന്‍ഡ്രയും സുജോയും രേഷ്മയും രഘുവുമെല്ലാം ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയത്തിനു കാരണം കണ്ണിനു അസുഖം ആയതാണ്. പിന്നാലെ ദയയും എലീനയും ചികിത്സയ്ക്കായി താല്‍ക്കാലികമായി ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

എന്നാല്‍ ആറാം ആഴ്ച അവസാനിക്കുമ്പോള്‍ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ഇടവേളകളില്‍ കൈ അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചു. എലീനയും ദയയും സുഖം പ്രാപിച്ചുവരികയാണെന്നും അവര്‍ ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ദിവസവും ഫുക്രുവും ആര്യയും കൂടി ഡൈനിങ് ടേബിളിലെ കുഞ്ഞപ്പന്‍ കാമറയോട് എലീനയെ കുറിച്ച് ചോദിച്ചിരുന്നു. ഇതിന്‍റെയെല്ലാം ഉത്തരമെന്നോണമാണ് എലീനയും ദയയും തിരിച്ചെത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. രോഗം ബാധിച്ച് പുറത്തുപോയവരില്‍ ഓരോരുത്തരായി വരും ദിവസങ്ങളില്‍ തിരിച്ചുരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എലീനയുടെയും ദയയുടെയും പേരെടുത്ത് പറഞ്ഞ ശേഷം മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞതോടെ അവര്‍ ഉടനെ എത്തുമോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

shortlink

Related Articles

Post Your Comments


Back to top button