സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനം കവർന്ന അവതരാകാനാണ് ജീവ. അഖിലിൽ നിന്നും പ്രേക്ഷകരുടെ മനം കവർന്ന അവതാരകനായ ജീവിയായി മാറിയതെങ്ങനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.
ഏറോനോട്ടിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചതെങ്കിലും അഭിനയത്തോടുള്ള മോഹം കാരണം പഠനം താൻ പൂർത്തിയാക്കിയില്ലെന്നും അപ്രതീക്ഷിതമായിട്ടാണ് ആങ്കറിങ് മേഖലയിലേക്ക് കടന്നു വന്നതെന്നും താരം പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
”പപ്പയുടെയും അമ്മയുടെയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നെന്നു. ശരത് എന്നാണ് പപ്പയുടെ യഥാർത്ഥ പേര്. പിന്നീട് തമ്പി എന്ന് മാറ്റി. തന്റെ യഥാർത്ഥ പേര് അഖിൽ. എസ് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ജീവൻ. അമ്മയുടെ അച്ഛന്റെ പേരായ ജോസഫ് കൂടി ചേർത്ത് പിന്നീട് താൻ ജീവ ജോസഫ് എന്ന സ്ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു.” ജീവ വ്യക്തമാക്കി.
തനിക്കൊപ്പം ഷോയിൽ അവതാരകയായി വന്നതാണ് അപർണ തോമസ്. പാട്ടുവണ്ടിയിൽ വച്ചാണ് തന്റെ ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയതെന്നും അങ്ങനെ പാട്ടുവണ്ടി പതിയെ പ്രണയവണ്ടിയായും പിന്നീട് ജീവിത വണ്ടിയായും മാറുകയായിരുന്നു എന്നും താരം പറഞ്ഞു. സൂര്യ മ്യൂസിക്കലിലൂടെയാണ് ജീവ ആങ്കറിങ് ലോകത്തേക്ക് എത്തിയത്.
Post Your Comments