GeneralLatest NewsMollywoodMovie GossipsNEWSWOODs

”ഇടയ്ക്കിടെ കാണുമ്പോൾ കിട്ടുന്ന സുഖം വേറെ ലെവലാണ്. ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ പേർളിയോട് ദേഷ്യപ്പെടുന്നത് ” ദാമ്പത്യ ജീവിതത്തെ പറ്റി മിനിസ്ക്രീൻ താരം ശ്രീനിഷ് പറയുന്നു

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താര ദമ്പതികളാണ് ശ്രീനിഷും, പേളിയും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്ത ഇവർ ഇപ്പോഴും പുതുമോടി മറാത്താ നവദമ്പതികളാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രണയിക്കുന്ന  സമയം മുതൽ ഇത് വരെ എങ്ങനെ ഇത്ര ശക്തിയോടെ ഈ ബന്ധം കൊണ്ട് പോകാൻ സാധിക്കുന്നു എന്ന് പറയുകയാണ് ശ്രീനിഷ്.  ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. 

ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്യാറില്ല. അപ്പപ്പോൾ തോനുന്നത് അങ്ങനെ നടത്താറുണ്ട്. പേളിയുടെ കൂടെയല്ലേ ഉള്ളത്. ഇപ്പോൾ നമുക്ക് മൂന്നാറിൽ പോകാം, അല്ലെങ്കിൽ ഇപ്പോൾ നമുക്ക് ഗോവയിൽ പോകാം എന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യുന്നതാണ് ഒരു ശൈലിയെന്നും ശ്രീനി പറയുന്നു. വിവാഹം കഴിഞ്ഞ ഉടൻ നടത്തിയ ഹിമാലയൻ യാത്രയും പേളിയുടെ ഇഷ്ടപ്രകാരം ആണ് നടന്നതെന്നും ശ്രീനിഷ് പറയുന്നു.

രണ്ടുപേരും ഷൂട്ടിങ്ങിലും മറ്റുമായി തിരക്കിലാണ് . മാസത്തിൽ കുറച്ചു ദിവസമാണ് കാണാൻ പോലും കിട്ടുന്നത് . അപ്പോൾ എങ്ങിനെ ഈ ബന്ധം ഇത്ര ശക്തിയോടെ കൊണ്ട് പോകുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി.

” നമ്മൾക്ക് ഇടയ്ക്കിടെ കാണുമ്പോൾ കിട്ടുന്ന സുഖം വേറെ ലെവലാണ്. എപ്പോഴും കൂടിയിരിക്കുമ്പോൾ അതിന് ഒരു ത്രില്ല് ഇല്ല. വല്ലപോഴും കാണുമ്പോൾ നല്ല ഒരു എന്ജോയ്മെന്റ് ആയിരിക്കും, മെമ്മറൈസ് ആയിരിക്കും. മാത്രമല്ല രണ്ടുപേർക്കും പ്രൊഫഷനിൽ ശ്രദ്ധിക്കാനും കഴിയണമല്ലോ” ശ്രീനിഷ് പറഞ്ഞു.

”പേളിയോട് ഒറ്റകാര്യത്തിൽ മാത്രമാണ് ദേഷ്യപ്പെട്ടിട്ടുള്ളത് അത് ഓയിലി ഫുഡ് കഴിക്കുന്നതിന് മാത്രമാണ്. അത് ഞാൻ ഓർമ്മിപ്പില്ലെങ്കിൽ പിന്നെ അവൾ എന്നോട് ചോദിക്കും നീ എന്താണ് ഓർമ്മിപ്പിക്കാഞ്ഞതെന്ന്. അത് കൊണ്ട് തന്നെ ആ കാര്യത്തിൽ നല്ല ദേഷ്യപ്പെടാറുണ്ട്.” ശ്രീനിഷ് വ്യക്തമാക്കി.

രണ്ട് ആചാരപ്രകാരമാണ് കഴിഞ്ഞ വർഷം  ഇരുവരും വിവാഹിതർ ആയത്. വിവാഹശേഷം പേളി അഭിനയത്തിലേക്കും, റിയാലിറ്റി ഷോ അവതാരക ആയും തിരിഞ്ഞപ്പോൾ, കാലങ്ങൾക്കു ശേഷം സത്യ എന്ന പെൺകുട്ടിയിലൂടെ ശ്രീനി മലയാള സീരിയൽ മേഖലയിലേക്ക് തിരിച്ചുവരവും നടത്തി.

shortlink

Related Articles

Post Your Comments

Back to top button