‘തട്ടീം മുട്ടീം’ എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചു ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിന്നു. കുട്ടിക്കാലത്ത് താന്‍ നേരിട്ട പട്ടിണിയെ കുറിച്ചാണ് നസീര്‍ പറയുന്നത്. ഏഴ് വയസുണ്ടായിരുന്നപ്പോള്‍ വാപ്പ മരിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെ സാഹചര്യങ്ങള്‍ മോശമായത്. വീട്ടു ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും ഉമ്മ ഹോര്‍ലിക്സ് കൊണ്ടുവന്ന കാര്യത്തെക്കുറിച്ച് നസീറിന്റെ വാക്കുകള്‍ ഇങ്ങനെ..
“ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടില്‍ നിന്നും പണികഴിഞ്ഞ് വരുമ്ബോള്‍ കയ്യില്‍ കുറച്ച് ഹോര്‍ലിക്സ് ഉമ്മ കൊണ്ടുവരും. എന്റെ മോന് കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാന്‍. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി” നസീര്‍ പറഞ്ഞു
Post Your Comments