‘കല്യാണം കഴിപ്പിച്ച് വിട്ട കുട്ടി ഇടയ്‌ക്കെങ്കിലും സ്വന്തം വീട്ടിലേക്ക് തിരിച്ച് വരാതിരിക്കില്ലല്ലോ’ ; ഉപ്പും മുളകിനെ കുറിച്ച് നിഷ സാരംഗ്

ഉപ്പും മുളകിലെ ഓരോ അംഗങ്ങളെക്കുറിച്ചും നിഷ പറയുന്നുണ്ടായിരുന്നു. ബാലു കുസൃതിയായ ഭര്‍ത്താവാണെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന കുട്ടി, അതാണ് കേശു നിഷ പറഞ്ഞു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ കേന്ദ്രകഥാപാത്രമായ നീലുവിനെ അവതരിപ്പിക്കുന്നത് നിഷ സാരംഗ് ആണ്. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച കഥാപാത്രമാണ് നീലുവെന്നാണ് നിഷ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

നീലിമ എന്ന പേര് തനിക്കിഷ്ടമായിരുന്നുവെന്ന് താരം പറയുന്നു. ജീവിതം തന്നെ മാറ്റി മറിച്ച പരിപാടിയാണ് ഉപ്പും മുളകും. സിനിമയില്‍ ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങി നിഷ പറയുന്നു. ഇതിനിടയിലാണ്  പരമ്പരയിലേക്ക് ലച്ചു തിരിച്ചുവരുമോയെന്നുള്ള ചോദ്യം താരത്തോടെ ചോദിക്കുന്നത്. കല്യാണം കഴിപ്പിച്ച് വിട്ട കുട്ടി ഇടയ്‌ക്കെങ്കിലും സ്വന്തം വീട്ടിലേക്ക് തിരിച്ച് വരാതിരിക്കില്ലല്ലോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. അമ്മയോട് ചോദിച്ചാല്‍ ഇതിന് കൃത്യമായ മറുപടി ലഭിക്കുമല്ലോയെന്ന് അവതാരക പറയുമ്പോള്‍ നിഷ സാരംഗ് മൗനത്തിലായിരുന്നു.

ഉപ്പും മുളകിലെ ഓരോ അംഗങ്ങളെക്കുറിച്ചും നിഷ പറയുന്നുണ്ടായിരുന്നു. ബാലു കുസൃതിയായ ഭര്‍ത്താവാണെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന കുട്ടി, അതാണ് കേശു നിഷ പറഞ്ഞു.  അവന് എല്ലാവരോടും ഭയങ്കര സ്‌നേഹമാണ്. അവന്റെ ഹോബി ഭക്ഷണം കഴിക്കലാണ്. അത്യാവശ്യം ചില പാരവെപ്പ് ഉണ്ടെന്നേയുള്ളൂ, ലച്ചുവിനും എല്ലാവരേയും ഇഷ്ടമാണ്. ശിവാനി ഇടയ്ക്ക് വലിയ ആളെപ്പോലെ സംസാരിക്കും, എന്നാല്‍ ഒന്നുമില്ലാതാനും. പാറുക്കുട്ടി ചക്കരമുത്താണ്. എന്താണ് കാണിക്കുന്നതെന്ന് അവള്‍ക്ക് അറിയില്ല.സിദ്ധാര്‍ത്ഥ് നല്ല മരുന്നാണ്. മുടിയന് ഇടയ്ക്ക് ബാലുവിന്റയെ സ്വഭാവമുണ്ട്. ഇടയ്ക്ക് ഓരോ അബദ്ധത്തില്‍ ചെന്ന് ചാടും. ഇനി മുടിയനെക്കൂടി കല്യാണം കഴിപ്പിക്കണം. ഇവരെയൊക്കെ നല്ല രീതിയില്‍ നോക്കുന്ന ഹാപ്പിയായുള്ള വീട്ടമ്മ, അതാണ് നീലു നിഷ് പറഞ്ഞു.

മകളുടെ മകനായ റയാനെക്കുറിച്ചും നിഷ സാരംഗ് വാചാലയായിരുന്നു. 8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലയെന്നും നിഷ പറഞ്ഞു.

ഉപ്പും മുളകും കഴിഞ്ഞാൽ ഹോട്ടല്‍ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഇതിനിടയില്‍ പറ്റില്ല. മതി, വയര്‍ നിറഞ്ഞുവെന്ന് പോവുന്ന തരത്തിലുള്ള റസ്‌റ്റോറന്റ് തുടങ്ങാനാണ് സ്വപ്‌നമെന്നും നിഷ പറഞ്ഞു.

Share
Leave a Comment