
പ്രണയദിനത്തിൽ ഒരു ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവനടൻ ടോവിനോ തോമസ്. ”ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ! ഹാപ്പി വാലെന്റൈസ് ഡേ” എന്ന അടികുറിപ്പോടെ 10 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രമാണ് പങ്കുവെച്ചത്.
10 വർഷം മുൻപ് ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് പകർത്തിയ ചിത്രമാണിത്.റെയിൽവേസ്റ്റേഷനിൽ സ്വന്തം നാട്ടുകാരി കൂടിയായ ടൊവിനോയുടെ കാമുകിക്കൊപ്പം നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അന്നത്തെ കാമുകിയായ ലിഡിയ ഇന്ന് ടൊവിനോയുടെ ഭാര്യയും മകൾ ഇസയുടെ അമ്മയും തുടങ്ങിയ റോളുകളിലേക്ക് പ്രൊമോഷൻ നേടിയിട്ടുണ്ട് . പ്രണയ വിവാഹമായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും.
ഒരു ത്രില്ലെർ മൂവി ആയി എത്തുന്ന ഫോറെൻസിക്കും റോഡ് മൂവി ആയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്‌സുമാണ് ടോവിനോയുടെ പുതുചിത്രങ്ങൾ.
Post Your Comments