മലയാള ടെലിവിഷന്‍ മേഖലയിൽ മുൻ നിര നായികമാർക്കൊപ്പം നിറഞ്ഞു നിന്നിരുന്ന താരമാണ് ശ്രീജ ചന്ദ്രൻ. സിനിമയിൽ നിന്നെത്തിയ താരത്തെ ഇരു കൈയും നീട്ടിയാണ് ടെലിവിഷന്‍ പ്രേക്ഷകർ സ്വീകരിച്ചത്. സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന താരം വളരെ പെട്ടന്നാണ് അപ്രത്യക്ഷയായത്. എന്നാൽ തമിഴ് ടെലിവിഷൻ താരം സെന്തിലുമായി വളരെ രഹസ്യത്തിൽ വിവാഹം നടത്തിയ താരം ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് പറയുകയാണ്.ശ്രീജ ജീവിതത്തിൽ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നതായിട്ടാണ് സെന്തിൽ പറയുന്നത്. ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു വന്നാൽ മുഖത്തെ മേക്കപ്പൊക്കെ കളഞ്ഞു തരും. ഞാൻ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ഉള്ളതാണെന്നും സെന്തിൽ പറയുന്നു. എന്നാൽ ഇനി അഭിനയിക്കാൻ എത്തിയാൽ അത് ഭർത്താവിന്റെ ഒപ്പം മാത്രം ആയിരിക്കുമെന്നാണ് ശ്രീജ പറയുന്നത്.
തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്. ടെലിവിഷനിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇവർ പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകളും വന്നിരുന്നു.
Post Your Comments