
തെലുങ്ക് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്‍ നിതിൻ വിവാഹിതനാകുന്നു. ജയം എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരവും സുഹൃത്ത് ശാലിനിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏപ്രില്‍ 15നായിരിക്കും വിവാഹം എന്നാണ് വാര്‍ത്തകള്‍. ദുബായ്‍യില്‍ വെച്ചാകും വിവാഹം.
Post Your Comments