
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റയെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാലന്റൈൻ ദിവസമായകഴിഞ്ഞ ദിവസം അൽപ്പം വൈകിയാണ് താരം ആശംസയുമായി എത്തിയതെങ്കിലും പങ്കുവെച്ച ഫോട്ടോയും, ക്യപ്ഷ്യനും വൈറലായിട്ടുണ്ട്.
ഹാപ്പി വാലന്റൈൻ ഡേ ഇൻ ലവ് വിത്ത് മൈ സെല്ഫ് എന്നാണ് താരം ഇൻസ്റ്റയിൽ കുറിച്ചത്. നിരവധിയാളുകളാണ് താരത്തിന് ആശംസയുമായി എത്തിയത്. എന്നാൽ ആരും ഇല്ലേ സ്നേഹിക്കാൻ. ആരെങ്കിലുമൊക്കെ കൂട്ടില്ലാതെ ജീവിതം വളരെ ബോര്‍ ആയിരിക്കും എന്നും ആരാധകർ പറയുന്നു.
അമൃതയ്ക്ക് പുറമെ അനുജത്തി അഭിരാമിയും വാലന്റൈൻസ് ആശംസയുമായി എത്തിയിരുന്നു. പ്രണയിക്കുന്നവർക്കും, പ്രണയിക്കാത്തവർക്കും ആശംസകൾ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments