മലയാള സിനിമയില്‍ ഇരട്ട തിരക്കഥാകൃത്തുക്കള്‍ക്ക് എപ്പോഴും നല്ല രാശിയാണ്. റാഫി- മെക്കാര്‍ട്ടിന്‍ ടീം ഉള്‍പ്പടെ ഇന്ന് ബോബി-സഞ്ജയ് വരെ എത്തി നില്‍ക്കുന്ന ഹിറ്റ് ഇരട്ട തിരക്കഥാകൃത്തുക്കളില്‍ പലരും ഇന്ന് ഒന്നിച്ച് സിനിമ എഴുതുന്നില്ല എന്നതാണ് സത്യം. അവരില്‍ പ്രധാനിയാണ് സച്ചി – സേതു ടീം. സ്വതന്ത്രമായി സംവിധാനം ചെയ്തും തിരക്കഥയൊരുക്കിയും സച്ചി ഹിറ്റുകള്‍ ഉണ്ടാക്കുമ്പോള്‍ സേതു മോശം സിനിമകളാണ് മലയാളത്തിനു സമ്മാനിക്കുന്നത്. സേതുവിന്‍റെ ഒടുവില്‍ ഇറങ്ങിയ ‘കുട്ടനാടന്‍ ബ്ലോഗ്’ എന്ന മമ്മൂട്ടി ചിത്രം വലിയ പരാജയമായി തീര്‍ന്നിരുന്നു.
താനും സച്ചിയുമായി പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് സേതു.
‘രണ്ടും രണ്ടു വ്യക്തികളാണ് രണ്ടു സിനിമാ ടേയ്സ്റ്റ് ഉള്ളവരാണ്. ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം അഭിപ്രായ വ്യത്യാസമുണ്ടായി. ഞാന്‍ മല്ലു സിംഗിന്റെ കഥ പറഞ്ഞപ്പോള്‍ സച്ചിക്ക് അത് ഉള്‍ക്കൊള്ളാനായില്ല. സച്ചി റണ്‍ ബേബി റണ്ണിന്റെ കഥ എന്നോട് പറഞ്ഞപ്പോള്‍ എനിക്കും അത് ഇഷ്ടമായില്ല. പിന്നീട് രണ്ടും പേരും ആ സിനിമ സ്വതന്ത്രമായി എഴുതിയപ്പോള്‍ മികച്ച വിജയങ്ങളായി. ഒന്നിച്ച് ചേരുമ്പോള്‍ ഒരുപാട് പരിമിധികളുണ്ട്. ഞാന്‍ സച്ചിയെയും സച്ചി എന്നെയും ബോധ്യപ്പെടുത്താന്‍ നില്‍ക്കണം. തനിച്ച് തിരക്കഥ ഒരുക്കുമ്പോള്‍ അതിന്റെതായ ഒരു സ്വാതന്ത്ര്യം ഉണ്ടാകും. സേതു പറയുന്നു.
Post Your Comments