സിനിമാ മുതലാളിമാരുടെ വീട്ടില്‍ പോയി കഥ പറയുന്ന കാലം കഴിഞ്ഞെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. പുതിയ പിള്ളേര്‍ സംഘടിച്ച് ഗംഭീര സിനിമകള്‍ ആണ് സൃഷ്ടിക്കുന്നതെന്നും അവര്‍ക്ക് താരത്തെയൊന്നും ആവശ്യമില്ലെന്നും ഇന്നത്തെ കാലത്തേ മലയാള സിനിമകളുടെ മുന്നേറ്റത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് രഞ്ജിത്ത് വിശദീകരിക്കുന്നു.
‘നല്ല കഥാകൃത്തായാല്‍ ഒരു തിരക്കഥാകൃത്താകില്ല. മലയാളത്തിന്റെ ഏറ്റവും വലിയ കഥാകൃത്തായ (ഞാന്‍ ‘പപ്പു മാമന്‍’ എന്ന് വിളിക്കുന്ന ടി പദ്മനാഭന്‍) തിരക്കഥയെഴുതിയിട്ടില്ല. തിരക്കഥയെ ഹോളിവുഡ് പറയുന്നത് അത് ക്രിയേറ്റീവും ടെക്നിക്കലുമായ ഒരു ക്രിയ ആണെന്നാണ്. ക്രിയാത്മകവും, സാങ്കേതികവുമായ ഒരു സ്കില്‍ ആണ് തിരക്കഥ. അതിനെ സ്കില്‍ എന്നാണ് ഞാന്‍ വിളിക്കുക. മിമിക്രി ഒരു സ്കില്‍ ആണ്. അതിനെ കലയായിട്ടു ഞാന്‍ അംഗീകരിക്കില്ല. ഇവിടുത്തെ സിനിമയൊക്കെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. താരങ്ങളെ ഒന്നും ആശ്രയിച്ചല്ല ഇപ്പോള്‍ സിനിമ സംഭവിക്കുന്നത്. ആ കാലമൊക്കെ പോയി. പുതിയ തലമുറയിലെ കുട്ടികള്‍ അവര്‍ക്ക് അവരുടെ മനസ്സില്‍ ത്തോന്നുന്ന ഒരു ചിന്ത ഒരു കഥയുടെ ബീജം അതിനെ വികസിപ്പിക്കുന്നു അതിനു വേണ്ടി കൂട്ടമായി ചേര്‍ന്ന് അദ്ധ്വാനിക്കുന്നു. അവര്‍ക്ക് താരങ്ങളെ ഒന്നും ആവശ്യമില്ല. അഭിനയിക്കാന്‍ അവര്‍ക്ക് ബോധ്യമുള്ള ആളുകളെ വെച്ചാണ് അവര്‍ സിനിമ ചെയ്യുന്നത്. ഒരു സംവിധായകനും, തിരക്കഥാകൃത്തും കൂടി സിനിമ മുതലാളിമാരുടെ വീട്ടില്‍ പോകുന്ന കാലമൊക്കെ അവസാനിച്ചു . പുതിയ കാലത്തിന്റെ വിജയിച്ച സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും’. ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് ഇന്നത്തെ കാലത്തെ സിനിമകളെക്കുറിച്ചും താരാധിപത്യം അവസാനിച്ചതിനെക്കുറിച്ചും രഞ്ജിത്ത് മനസ്സ് തുറന്നത്.
Post Your Comments