‘കുറച്ചു പേര് അടങ്ങുന്ന നിഗൂഢ ഗ്രൂപ്പാണ് ഇല്യുമിനാറ്റി. ലോകത്തെ നിയന്ത്രിക്കാനുള്ള കഴിവ് ഇവർക്കുണ്ട്.’ ഇങ്ങനെ മലാലയാളികൾ കേൾക്കാൻ തുടങ്ങിട്ട് ഏറെ നാളായിട്ടില്ല. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ‘ലൂസിഫര്‍’ ചിത്രത്തിന് പിന്നാലെയാണ് ഈ ‘ഇല്യുമിനാറ്റി’ എന്ന വാക്ക് മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഏറെ നിഗൂഢതകളുമായി എത്തിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇല്യുമിനാറ്റിയുടെ ഭാഗമാക്കിയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പൃഥ്വിരാജിന്റെ ഒരു ട്വീറ്റാണ് വൈറലാകുന്നത്. ഇല്യുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് ചില ചോദ്യങ്ങളോടെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
”ഇല്യുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുന്നേ മരിച്ചിരിക്കാം. പക്ഷേ പോപ് കള്‍ച്ചറില്‍ വിവിധ ഭാഗങ്ങളില്‍ അത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്” എന്നായിരുന്നു ട്വീറ്റ്. ”വളരെ കാലം മുമ്പ് മരിച്ചോ? താങ്കള്‍ക്ക് ഉറപ്പാണോ?” എന്നീ ചോദ്യങ്ങളും പൃഥ്വിരാജ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അബ്രാം ഖുറേഷി എന്ന മുഖം ഇല്യുമിനാറ്റിയുടെ വക്താവാണ് എന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്.
Died long ago? You sure? ? https://t.co/pgu3UERVG0
— Prithviraj Sukumaran (@PrithviOfficial) February 15, 2020
Post Your Comments