CinemaGeneralLatest NewsMollywoodNEWS

‘വേദന സഹിക്കാന്‍ പറ്റുന്നില്ല’ ; കണ്ണീരോടെ ബിഗ് ബോസിൽ നിന്നും പവന്‍ പുറത്തേക്ക്

'ഞാനിവിടെ കുറേയധികം പ്രതീക്ഷകളും ആഗ്രഹങ്ങളുമായിട്ടൊക്കെ വന്നതാ. പക്ഷേ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്ക് നടുവിന് ഈ പ്രശ്‌നം വരുമെന്ന്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു പവൻ ജിനോ തോമസ് ബിഗ് ബോസിലേക്ക് എത്തുന്നത്.  അഭിനയമാണ് പാഷനെന്നും അതിന് വേണ്ടിയാണ് മോഡലിംഗിലേക്ക് ഇറങ്ങിയതെന്നും താരം പറഞ്ഞിരുന്നു. സുജോ മാത്യുവിന്റെ കസിനായ പവന്റെ വരവ് ബിഗ് ബോസില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഷോയിലെത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കണ്ണിന് ഇന്‍ഫെക്ഷൻ മൂലം പവൻ ബിഗ് ബോസിൽ നിന്ന്നും മാറി നിന്നിരുന്നു. എന്നാല്‍ കണ്ണിന് അസുഖം മാറി കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയ പവന്‍ കടുത്ത നടുവേദനയെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ബിഗ് ബോസിനോട് വിട പറയുന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന്‍ ബിഗ് ബോസിനോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്‌കിന് പ്രശ്‌നമുള്ളതാണെന്നും കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഒപ്പമുള്ളവര്‍ താങ്ങിക്കൊണ്ടാണ് പവനെ കണ്‍ഫെഷന്‍ റൂമിലേക്കും പുറത്തേക്കും എത്തിച്ചത്. രാവിലെ പത്തരയോടെ ഫിസിയോ തെറാപ്പി വിദഗ്ധരുടെ സേവനവും പവന് ലഭിച്ചു. പിന്നാലെ ഡോക്ടര്‍ എത്തി
പരിശോധനകള്‍ നടന്നെകിലും പവന്റയെ അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചില്ല. തുറന്ന് തിരിച്ചെത്തിയ  പവൻ ഹാളില്‍വച്ച് മറ്റുള്ളവരോടും കണ്ണീരോടെ ഇടറുന്ന വാക്കുകളിലാണ് ഇവിടെ നിന്നും പോകുവാ എന്ന കാര്യം പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു പവൻ ബിഗ് ബോസിൽ നിന്നും പോകാനുള്ള തീരുമാനം എടുത്തിരുന്നത്.

പവന്റയെ വാക്കുകൾ ഇങ്ങനെ……………………..

‘ഞാനിവിടെ കുറേയധികം പ്രതീക്ഷകളും ആഗ്രഹങ്ങളുമായിട്ടൊക്കെ വന്നതാ. പക്ഷേ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്ക് നടുവിന് ഈ പ്രശ്‌നം വരുമെന്ന്. ഞാനിവിടെ വന്നിട്ട് ജയിച്ചില്ലെങ്കിലും അവസാന അഞ്ചിലെങ്കിലും വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നിട്ട് രണ്ടാഴ്ച പോലും ആയില്ല. അതിനുമുന്‍പേ പോകേണ്ട അവസ്ഥ വന്നു. എനിക്ക് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഒരു അവസരമാണ് ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം. ആ പ്ലാറ്റ്‌ഫോം എനിക്ക് തന്നതിന് ഏഷ്യാനെറ്റിനോടും ഒരുപാട് ആള്‍ക്കാരോടും നന്ദിയുണ്ട്. പിന്നെ, ഞാനിവിടെ വന്നത് വലിയ പ്ലാനിംഗ് ഒന്നുമായിട്ടല്ല. ഇവിടെ വന്നിട്ട് അടിയും പിടിയും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ല. എല്ലാവരും ഗെയിം കളിക്കാനാണ് വന്നത്. ഞാനും ഗെയിമിന്റെ ഭാഗമായേ ചിന്തിച്ചിട്ടുള്ളൂ. എന്തെങ്കിലും പറഞ്ഞ് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. പവന്‍ പറഞ്ഞു.

വളരെ കുറിച്ച് ദിവസങ്ങൾ മാത്രമേ ബിഗ് ബോസിൽ പവൻ ഉണ്ടായിരുന്നുള്ളൂ എങ്കിലും ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളെക്കാൾ ആരാധകരെ നേടിയെടുക്കാൻ പവന് കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button