GeneralLatest NewsMovie GossipsNEWSTollywoodWOODs

ഓസ്കാർ തിളക്കം മങ്ങുമോ? പാരസൈറ്റ് വിജയ് ചിത്രത്തിത്തിന്റെ കോപ്പിയെന്ന് നിർമാതാവ്; കൊറിയൻ ചിത്രത്തിനെതിരെ കേസിനൊരുങ്ങി നിർമാതാവ് പി.എൽ തേനപ്പൻ

വിജയ് അഭിനയിച്ച തമിഴ് ചിത്രത്തിന്റെ കോപ്പിയാണ് നാല് ഓസ്‌കറുകള്‍ നേടി തിളങ്ങി നിൽക്കുന്ന കൊറിയന്‍ ചിത്രം പാരസൈറ്റ് എന്ന  അവകാശവാദവുമായി ആരാധകര്‍ക്ക് പിന്നാലെ വിജയ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍.

വിജയ് അഭിനയിച്ച തമിഴ് ചിത്രത്തിന്റെ കോപ്പിയാണ് നാല് ഓസ്‌കറുകള്‍ നേടി തിളങ്ങി നിൽക്കുന്ന കൊറിയന്‍ ചിത്രം പാരസൈറ്റ് എന്ന  അവകാശവാദവുമായി ആരാധകര്‍ക്ക് പിന്നാലെ വിജയ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍. 1999ല്‍ വിജയ് നായകനായെത്തിയ മിന്‍സാര കണ്ണ എന്ന ചിത്രത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് പാരസൈറ്റ് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ തേനപ്പന്‍ ആരോപിച്ചു. രചനാമോഷണത്തിന് പാരസൈറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ചൊവ്വാഴ്ചക്കുള്ളില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും. താന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഇതിവൃത്തമാണ് പാരസൈറ്റ് ഇതിവൃത്തമായി എടുത്തിരിക്കുന്നത്. അവരുടെ ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് നമ്മള്‍ ചിത്രം നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയാല്‍ അവര്‍ നടപടി എടുക്കാറുണ്ട്.അതുപോലെ തന്നെ നമ്മള്‍ക്കും കേസ് ഫയല്‍ ചെയ്യാനുള്ള അവകാശമുണ്ട്” പിഎല്‍ തേനപ്പന്‍ പറഞ്ഞു. തന്റെ സിനിമയുടെ ആശയം പകര്‍ത്തിയതിന് പാരസൈറ്റിന്റെ നിർമ്മാതാക്കളോട് നഷ്ടപരിഹാരം ആവിശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് ചിത്രവും പാരസൈറ്റുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞദിവസങ്ങളിൽ ആരംഭിച്ചിരുന്നു. പാരസൈറ്റ് വിജയ് ചിത്രമായ മിന്‍സാര കണ്ണയുടെ കോപ്പിയാണെന്നാണ് ആരാധകരും അവകാശപ്പെടുന്നു. വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ. ഖുശ്ബു എന്നീ താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button