GeneralLatest NewsTV Shows

”10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം; അതുകൊണ്ട് ഈ പ്രായത്തില്‍… ” നിഷ സാരംഗ്

, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നിഷ തന്റെ കൊച്ചു മകനെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ വൈറല്‍. മകളുടെ മകനായ റയാന്‍ വികൃതിയാണെന്ന് നിഷ പറയുന്നു.

“റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്ബോള്‍ ഒു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം” നിഷ പറഞ്ഞു.

“8-ാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ” എന്നും നിഷ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button