GeneralLatest NewsMollywoodMovie GossipsNEWSWOODs

”കുട്ടിക്കളി അവസാനിപ്പിച്ച് ഞാനല്‍പ്പം സീരിയസാകുകയാണ്” മനസ്സ് തുറന്ന് നസ്രിയ

 നീണ്ട ഇടവേളക്ക് ശേഷം നസ്രിയ ഫഹദിനൊപ്പം എത്തുന്ന ചിത്രമാണ് ട്രാൻസ്. വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 20ന് തീയേറ്ററുകളിൽ എത്തും.  ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നസ്രിയ പറയുന്നതിങ്ങനെ.

നീണ്ട ഇടവേളക്ക് ശേഷം നസ്രിയ ഫഹദിനൊപ്പം എത്തുന്ന ചിത്രമാണ് ട്രാൻസ്. വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 20ന് തീയേറ്ററുകളിൽ എത്തും.  ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നസ്രിയ പറയുന്നതിങ്ങനെ.

”കുട്ടിക്കളി അവസാനിപ്പിച്ച് ഞാനല്‍പ്പം സീരിയസാകുകയാണ്, രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായിട്ടാണ് ട്രാന്‍സില്‍ എത്തുന്നത്. എസ്തര്‍ ലോപ്പസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതുവരെ ഞാനവതരിപ്പിച്ച വേഷങ്ങളെല്ലാം എനിക്ക് പെട്ടെന്ന് അടുത്തുകൂടാന്‍ പറ്റുന്നവയായിരുന്നു. കളിചിരിയും കുസൃതിയുമെല്ലാമുള്ള കഥാപാത്രങ്ങൾ. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു അവയെല്ലാം.” നസ്രിയ പറഞ്ഞു.

” വിവാഹശേഷം അഭിനയം നിര്‍ത്തിയോ എന്ന് പലരും ചോദിക്കാറുണ്ട്, അഭിനയം അവസാനിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്യുന്ന രീതി മുമ്പും എനിക്കുണ്ടായിട്ടില്ല. കഥകള്‍ കേട്ട് വേഷം ഇഷ്ടമായാല്‍ മാത്രം സഹകരിക്കുന്നതാണ് പതിവ്.” നടി വ്യക്തമാക്കി.

2017-ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അമല്‍ നീരദ്.

shortlink

Related Articles

Post Your Comments


Back to top button