CinemaGeneralHollywoodLatest NewsNEWS

‘ഒഴിവു സമയങ്ങൾ ഭാര്യയുമൊത്താണെങ്കിൽ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം’ ; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി ഗായകൻ ജസ്റ്റിൻ ബീബർ

2019 സെപ്റ്റംബറിൽ കുടുംബ സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു ജസ്റ്റിന്റെയും ഹെയ്‌ലിയുടെയും വിവാഹം നടന്നത്.

വളരെ പ്രശസ്തനായ ഒരു കനേഡിയൻ ഗായകനാണ് ജസ്റ്റിൻ ഡ്രൂ ബീബർ. ഗായകൻ എന്നതിലുപരി  ഗാനരചയിതാവും നിർമാതാവും അഭിനേതാവും കൂടിയാണ് ജസ്റ്റിൻ ബീബർ. 2010 – ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം”ബിലി ബേർസ്” എന്നറിയപെടുന്ന മധ്യ കൗമാര പെൺകുട്ടികൾ ആണ്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഭാര്യയുമൊത്തുള്ള ശാരീരിക ബന്ധത്തെപ്പറ്റി മറയില്ലാതെ സംസാരിച്ചിരിക്കുകയാണ് ജസ്റ്റിൻ ബീബർ. ഒരു സംഗീത പരിപാടിക്കെത്തിയ ഗായകൻ ജസ്റ്റിൻ ബീബറിനോട് ഒഴിവു സമയങ്ങളിൽ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യം ചോദിച്ചിരുന്നു. എന്നാൽ ഇത് ഭാര്യയുമൊത്താണെങ്കിൽ, നിങ്ങൾക്ക് ഊഹിക്കാം എന്നാണ് ജസ്റ്റിൻ മറുപടി പറഞ്ഞത്.

”ഇത് ഭാര്യയുമൊത്താണെങ്കിൽ, നിങ്ങൾക്ക് ഊഹിക്കാം….. അത് ഭ്രാന്തമാണ്‌, ഞങ്ങൾ കൂടുതലും അതാണ് ചെയ്യുന്നത്” പിന്നെ ഭാര്യ ഹെയ്‌ലിയുമൊത്ത് നെറ്ഫ്ലിക്സിൽ സിനിമ കാണുന്നത് ഇഷ്‌ടമാണ്‌. സിനിമ കണ്ടശേഷം ‘ചിൽ’ ചെയ്യാറുണ്ട്. കൂടുതലും ‘ചിൽ’ ചെയ്യാനാണ് ഇഷ്‌ടമെന്നും ജസ്റ്റിൻ കൂട്ടിച്ചേർത്തു. 2019 സെപ്റ്റംബറിൽ കുടുംബ സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു ജസ്റ്റിന്റെയും ഹെയ്‌ലിയുടെയും വിവാഹം നടന്നത്. 2018ൽ അധികമാരോടും പറയാതെ തന്നെ വിവാഹിതരായ ഇവരുടെ ‘രണ്ടാം വിവാഹം’ എന്നാണ് കുടുംബവും ചേർന്നുള്ള ചടങ്ങിനെ ആരാധകർ വിശേഷിപ്പിച്ചത്

shortlink

Related Articles

Post Your Comments


Back to top button