അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരികൾ മറയ്ക്കാൻ കൂറ്റൻ മതിൽ നിർമിക്കാനുള്ള ഗുജറാത്ത് ഭരണകുടത്തിന്റെ തീരുമാനത്തെ ട്രോളി നടൻ ഹരീഷ് പേരടി. ട്രംപ് വിമാനമിറങ്ങുന്ന അഹമ്മദാബാദ് വിമാനത്താവളം മുതലുള്ള റോഡിന് ഇരുവശത്തെയും ചേരികള്‍ മറച്ച് മതിലുകള്‍ കെട്ടി മറയ്ക്കുകയാണ് ഗുജറാത്ത് സര്‍ക്കാർ. ഗുജറാത്തിലെ ചേരികള്‍ ട്രംപ് കാണാതിരിക്കാനാണ് മതിലുകള്‍ ഉയര്‍ത്തുന്നതെന്ന് ഗുജറാത്തില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ഇന്ത്യയിലേക്ക് വരുമ്പോൾ കോഴിക്കോട് വഴി വരാമായിരുന്നെന്നും ഇവിടെ ഒളിക്കാനും മറയ്ക്കാനും ഒരു മതിൽ കെട്ടേണ്ട ആവശ്യമില്ലെന്നും, കാരണം ഇവിടെ ഭരിക്കുന്നത് പ്രിയപ്പെട്ട സഖാവാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം കല്ലുത്താൻ കടവ് കോളനി വാസികൾക്ക് താമസിക്കാൻ നിർമിച്ച ഫ്ലാറ്റിന്റെ ചിത്രവും താരം പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം………………..
പ്രിയപ്പെട്ട ട്രംപ് ….നിങ്ങൾക്ക് കോഴിക്കോട് വഴി വരാമായിരുന്നു…ഇവിടെ ഞങ്ങൾക്ക് ഒളിക്കാനും മറയ്ക്കാനും ഒരു മതിലും കെട്ടേണ്ട ആവിശ്യമില്ല…ആദ്യഫോട്ടോയിൽ കാണുന്ന കല്ലുത്താൻ കടവ് കോളനിയിലെ സഹോദരങ്ങൾക്കായി നിർമ്മിച്ച പുതിയ ഫ്ലാറ്റാണ് രണ്ടാമത്തെ ചിത്രത്തിൽ ..അവരിപ്പോൾ അവിടെയാണ് കുടുംബ സമ്മേതം താമസിക്കുന്നത്..കാരണം ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ് ഭരിക്കുന്നത്…ഈ വഴിക്ക് വന്നിരുന്നെങ്കിൽ അദ്ദേഹത്തെയും ഒന്ന് പരിചയപ്പെടാമായിരുന്നു…
Post Your Comments