CinemaGeneralLatest NewsMollywoodNEWS

ഞങ്ങളിപ്പോള്‍ ആളുകളുടെ മുന്നില്‍ തല കുനിച്ചാണ് നടക്കുന്നത്, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം ; സൈബര്‍ ആക്രമണത്തെ കുറിച്ച് മഞ്ജു പത്രോസിന്റെ കുടുംബം

'ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല.

ബിഗ് ബോസ് സീസൺ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.  ഷോയിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് മത്സരാര്‍ഥിയായ ഡോ.രജിത് കുമാറിനാണ്. അതുപോലെ തന്നെ പുറത്ത് ഏറ്റവും കൂടുതൽ അവഹേളിക്കപ്പെടുന്ന മത്സരാര്‍ഥിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ തങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു കൂടി പങ്കാളിയായ യുട്യൂബ് ചാനൽ  ‘ബ്ലാക്കീസ് വ്‌ളോഗ്’. മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി.

‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു. ‘ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്’ എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം.

‘ബ്ലാക്കീസ് വ്‌ളോഗ്’ മഞ്ജുവിന്റയെ ഫേസ്ബുക്ക് പേജ് എന്നിവയിൽ സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള   കമന്റുകളാണെന്നാണ് സിമി ബാബു പറയുന്നത്. ഒരു റിയല്‍ അക്കൗണ്ടില്‍നിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് മോശം കമന്റുകള്‍ വരാറെന്നും ഇവർ പറയുന്നു. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും സിമി സാബു പറയുന്നു

shortlink

Related Articles

Post Your Comments


Back to top button