CinemaGeneralLatest NewsMollywoodNEWS

‘മുലപ്പാൽ കുടിച്ചു തുടങ്ങുന്ന മനുഷ്യൻ പിന്നീട് ഒട്ടും ഒഴിവാക്കാതെ കുടിക്കുന്നത് പശുവിൻ പാലാണ് ‘ ; പശുക്കൾക്ക് 400 കിലോ തീറ്റയുമായി സംവിധായകന്‍ ആർഎസ് വിമൽ

ഇത്തരത്തിൽ ജീവികളെ സഹായിക്കാൻ എപ്പോഴും സന്തോഷമാണെന്നും. ഇനിയും ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ഒരുക്കമാണെന്നും വിമൽ കൂട്ടിച്ചേർത്തു.

പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്‌നേഹവും കരുതലുമായി സംവിധായകന്‍ ആര്‍ എസ് വിമല്‍. കാട്ടാക്കട പേഴ്മൂട് കടുവാകുഴി അര്‍ഷാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ എത്തിച്ച പശുക്കള്‍ക്ക് ഭക്ഷണവുമായി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഐപി ബിനുവിനൊപ്പമാണ് വെള്ളിയാഴ്ച ഉച്ചയോടെ വിമല്‍ ഫാമിലെത്തിയത്.

മുലപ്പാൽ കുടിച്ചു തുടങ്ങുന്ന മനുഷ്യൻ പിന്നീട് ഒട്ടും ഒഴിവാക്കാതെ പശുവിൻ പാൽ ആണ് സേവിക്കുന്നത്. അതുകൊണ്ടു തന്നെ പശുവിനെയും അരുമായോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് വിമൽ പറഞ്ഞു. ഇത്തരത്തിൽ ജീവികളെ സഹായിക്കാൻ എപ്പോഴും സന്തോഷമാണെന്നും. ഇനിയും ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ഒരുക്കമാണെന്നും വിമൽ കൂട്ടിച്ചേർത്തു. പശുക്കൾക്കളുടെ അവസ്ഥ മനസിലാക്കി 400 കിലോ തീറ്റയാണ് വിമൽ എത്തിച്ചത്. ഒപ്പം ഫാമിലെ പശുക്കുട്ടികളിൽ ഒന്നിനു തന്റെ മകളുടെ പേരായ അപ്പു എന്ന വിളിപ്പേരും താരം നൽകി.

shortlink

Related Articles

Post Your Comments


Back to top button