
പൃഥ്വിരാജ് നായകനാവുന്ന കാളിയനിൽ വേഷമിടാൻ അവസരം. 300 പേരെയാണ് ഈ ബിഗ് ബജറ്റ് ചിത്രം തേടുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് ക്ഷണം ഏഴു മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ്. ഇതിനായി ”www.Kaaliyan.com” എന്ന ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 2020 മാർച്ച് 15നകം അപേക്ഷിക്കുക. ഫോട്ടോകളും പെർഫോമൻസ് ഒരു മിനിറ്റിൽ കൂടുതലില്ലാത്ത വിഡിയോയുമാണ് ആവശ്യം. അഭിനയ പാടവവും, വേറിട്ട രൂപഭാവങ്ങളുമുള്ളവരെയാണ് തേടുന്നത്.
2020 ഒക്ടോബർ മാസത്തിലാവും കാളിയന്റെ ചിത്രീകരണത്തിന് തുടക്കം എന്നാണ് സംസാരം. ബാഹുബലിയെക്കാൾ ആസ്വാദന തലങ്ങൾ നൽകുന്ന രീതിയിലാവും കാളിയന്റെ നിർമ്മാണമെന്ന് അണിയറയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.
നവാഗതനായ എസ് മഹേഷ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്ക് മൂൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി അനിൽ കുമാർ ആണ് തിരക്കഥ രചിക്കുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലൻ ആണ് ചിത്രത്തിന്റെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ലൂസിഫറിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ച സുജിത്താണ് കാളിയന്റെയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്.
Post Your Comments