ടൈഗർ ഷെറോഫ് നായകനാകുന്ന ബോളിവുഡ് ചിത്രം ബാഗി 3 ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രതികരണം ട്രെയിലറിന് ലഭിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ചിത്രത്തിനെയും നായകനെയും ട്രോളന്മാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ ട്രോളിയവർക്കു മറുപടിയുമായി ട്രെയിലറിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ ആക്‌ഷൻ രംഗങ്ങളെല്ലാം ഒറിജിനലാണെന്നും സ്ഫോടനം പോലും വിഎഫ്എക്സ് അല്ലെന്നും ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. ഫൈറ്റ് ചിത്രീകരിക്കുന്നതിനിടെ ടൈഗറിന് പരുക്കു പറ്റുന്നതും മേക്കിങ് വിഡിയോയിൽ കാണാം. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ ഉള്ളത്. സിനിമയ്ക്കായി ടൈഗർ നല്‍കിയ ഡെഡിക്കേഷനും അഭിനന്ദനാർഹമാണ്.
അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് ആറിന് തിയറ്ററുകളിലെത്തും.ശാരദ കപൂർ, റിതേഷ് ദേശ്‌മുഖ്, അങ്കിത ലോഖണ്ഡേ, ഡാനിഷ് ഭട്ട്, വിജയ് വർമ്മ, ജയദീപ് അഹ്‌ലാവത്, ജമീൽ ഖൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Post Your Comments