
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം, സീസൺ ടു വിനു ആരാധകര്‍ ഏറെയാണ്. വ്യത്യസ്തരായ പതിനാറു പേര്‍ നൂറു ദിവസം ഒരു വീട്ടില്‍ കഴിയുന്നതായി ആരംഭിച്ച ഷോ ആറു ആഴ്ച പിന്നിടുമ്പോള്‍ താരങ്ങള്‍ പുറത്തായി തുടങ്ങിക്കഴിഞ്ഞു. ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മത്സരാർഥിയാണ് പവൻ ജിനോ തോമസ്. കടുത്ത നടുവേദനയെത്തുടർന്നാണ് പവൻ ഷോയിൽ നിന്നു പിൻമാറിയത്. എന്നാല്‍ ഇത് ആരാധകരെ നിരാശയിലാഴ്ത്തി. ഇപ്പോഴിതാ, ആരാധകരോട് പവൻ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ച.
”താന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നു, പുറത്ത് ഇത്രയും ആരാധകരുള്ള കാര്യം താന്‍ അറിഞ്ഞില്ല. ഇനിയും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരും.” ശരീരത്തിന് ചികിത്സ വേണമെന്നുള്ളതിനാലാണ് പുറത്തിറങ്ങിയതെന്നും പവൻ കൂട്ടിച്ചേര്‍ത്തു.
ഇതിനുമുമ്പും തനിക്ക് ഡിസ്കിന് പ്രശ്നം വന്നതാണെന്നും പക്ഷേ ഇപ്പോള്‍ തനിക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എന്നും പവന്‍ പങ്കുവച്ചു
Post Your Comments