ലക്ഷദ്വിപിന്റെ മനോഹാരിത നിറഞ്ഞ ഒരു വേറിട്ട പ്രണയ ചിത്രമായിരുന്നു അനാര്‍ക്കലി. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രമാക്കി സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയാല്‍ ഗോറായിരുന്നു നായിക. നഷ്ടപ്രണയത്തിന്റെ എല്ലാ വേദനകളും അത് തിരിച്ച് കിട്ടുമ്പോഴുള്ള സന്തോഷവും പങ്കുവച്ച ചിത്രം മലയാളം സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുത്തൻ അനുഭവമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ ചുറ്റപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോന്‍. ചിത്രത്തില്‍ പൃഥ്വിരാജിന്റെ റോള്‍ ചെയ്യനാണ് സച്ചി ആദ്യം തന്നെ വിളിച്ചതെന്നാണ് ബിജു മേനോന്‍ പറഞ്ഞത്.
‘’സച്ചി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാര്‍ക്കലി എന്ന ചിത്രത്തില്‍ എന്നെ എത്തിച്ചത്. അവിടെനിന്നാണ് ഞാന്‍ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയില്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോള്‍ ഞാന്‍ അതില്‍നിന്ന് പിന്മാറി. കാരണം അത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം സമീപിക്കാവുന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.
അനാർക്കലിക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛന്‍ വേഷം ചെയ്യുന്നു. അന്ന രേഷ്മ രാജന്‍, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് മറ്റ് താരങ്ങള്‍.
Post Your Comments