GeneralLatest NewsMollywood

മകന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി

പി വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ന്യായാധിപനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനാണ് ചക്രക്കസേരിയില്‍ വടുതലയിലെ വീട്ടില്‍ നിന്ന് അദ്ദേഹം എത്തിയത്.

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ്‌ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും വകവെയ്ക്കാതെ മകന്റെ സത്യപ്രതിജ്ഞ കാണാന്‍ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ബുധനാഴ്ച എറണാകുളത്തെത്തി.

കുഞ്ഞ് എന്ന് വിളിക്കുന്ന ഇളയമകന്‍ പി വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ന്യായാധിപനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനാണ് ചക്രക്കസേരിയില്‍ വടുതലയിലെ വീട്ടില്‍ നിന്ന് അദ്ദേഹം എത്തിയത്.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറയുമ്ബോള്‍ സദസ്സിലെ മുന്‍നിരയില്‍ പ്രാര്‍ഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button