CinemaGeneralLatest NewsMollywoodNEWS

എന്‍റെ വീട്ടില്‍ ഒരു സൂപ്പര്‍ താരമേയുള്ളൂ : ദുല്‍ഖറിന്‍റെ വെളിപ്പെടുത്തലില്‍ അതിശയിച്ച് പ്രേക്ഷകര്‍

പക്ഷെ വാപ്പച്ചി ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയില്ല

മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖര്‍ സല്‍മാനും മലയാള സിനിമയുടെ താരമായി അടയാളപ്പെട്ടു കഴിഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയുള്ള താര പരിവേഷത്തിന് പ്രാധാന്യം കൊടുക്കാറില്ലെന്നു തുറന്നു പറയുകയാണ് ദുല്‍ഖര്‍.

‘സ്റ്റാര്‍ഡം’ എന്നതിന് ഞാന്‍ പ്രാധാന്യം കൊടുക്കാറില്ല. എന്റെ വീട്ടില്‍ ഒരു താരമേയുള്ളൂ അത് എന്റെ വാപ്പച്ചിയാണ്. ഞാന്‍ താരമൊന്നുമല്ല. നല്ല സിനിമകള്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന നടന്‍ മാത്രമാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് ദുല്‍ഖര്‍ പറയുന്നു. ‘മമ്മൂട്ടിയുമായി ഒരു സിനിമ വൈകാതെ ഉണ്ടാകുമോ?’ എന്ന ചോദ്യത്തിനും ദുല്‍ഖര്‍ മറുപടി നല്‍കി.

‘വാപ്പച്ചിയുമായി സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ വാപ്പച്ചി ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയില്ല. അങ്ങനെയൊരു സിനിമ സംഭവിച്ചാല്‍ അത് എന്റെ സിനിമാ കരിയിനു തന്നെയാണ് ഗുണം ചെയ്യുന്നത്’. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു മാതൃഭൂമിക്ക് നല്‍കിയ സ്പെഷ്യല്‍ അഭിമുഖതിലായിയിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ ആണ്. ദുല്‍ഖറിന്റെയും ആദ്യ സിനിമാ നിര്‍മ്മാണ സംഭരംഭമാണ് ‘വരനെ ആവശ്യമുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button