മലയാളികളുടെ പ്രിയതാരമാണ് സുമലത. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ ഭാഗ്യ നായികയായി തിളങ്ങിയ സുമലത കന്നഡ സിനിമയിലെ മുന്‍നിരതാരമായ അംബരീഷിനെയാണ് വിവാഹം ചെയ്തത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു അദ്ദേഹം. വിവാദമായിരുന്നു ഈ താര വിവാഹം. കാരണം സുമലതയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്ബത്യമായിരിക്കും ഇവരുടേതെന്നായിരുന്നു ജോത്സ്യ പ്രവചനം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇരുവരും ഒന്നാകുകയും വിജയകരമായ ദാമ്പത്യം കാട്ടികൊടുക്കുകയും ചെയ്തു.
നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു സുമലത വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയായിരുന്നു ഇരുവരും. 2018 നവംബര്‍ 27നു അംബരീഷ് ജീവിതത്തില്‍ നിന്നും വിടവാങ്ങി.
അംബരീഷിന്റെ വിയോഗത്തിന് പിന്നാലെയായി സുമലതയും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ പ്രണയദിനത്തില്‍ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. എല്ലായ്‌പ്പോഴും നീ എന്ന ക്യാപ്ഷനോടെയാണ് സുമലത ചിത്രം പോസ്റ്റ് ചെയ്തത്.
Post Your Comments