![](/movie/wp-content/uploads/2020/02/14as5.png)
നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മഞ്ജുവിന്റെ തിരിച്ചു വരവ് ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും താരം നേടിയെടുത്തിരുന്നു. നിരവധി ഹിറ്റുകൾ സമ്മാനിച്ച് മഞ്ജു മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളവും കടന്ന് തമിഴില്‍ എത്തി നില്‍ക്കുന്ന മഞ്ജുവിന്റെ വിജയത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ഈ കാര്യം പറയുന്നത്.
” ഹൗ ഓൾഡ് ആര്‍ യൂ’ എന്ന ചിത്രത്തിലേക്ക് മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല. ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്റെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് തന്നു. മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ അച്ഛനെ അഭിനയിപ്പിച്ചിരുന്നു. മഞ്ജുവിന്റെ വീട്ടില്‍ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാമ്പഴപ്പുളിശ്ശേരി മഞ്ജുവിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചി റോഷന്‍ പറയുന്നു.
ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടു വരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. എന്നാൽ മലയാളത്തിലെ മികച്ച അഭിനേത്രിയെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞാൻ സംതൃപ്തനാണ് റോഷന്‍ പറഞ്ഞു.
Post Your Comments