GeneralLatest NewsTV Shows

ഞങ്ങളുടേത് ക്രിസ്ത്യൻ – ഹിന്ദു അറേഞ്ച്ഡ് മാര്യേജ്; ഹിന്ദു ആചാരപ്രകാരം നടന്‍ റോൺസന്റെ വിവാഹം

എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു.

കുടുംബ പ്രേക്ഷകരുടെ പ്രിയ താരം റോൺസന്‍ വിവാഹിതനായി. ജനപ്രിയ പരമ്പരയായ ഭാര്യ നന്ദനായി തിളങ്ങിയ താരമാണ് റോൺസന്‍. ഒരുകാലത്ത് മലയാളത്തില്‍ ബാല താരമായി തിളങ്ങി നിന്ന നീരജയാണ് വധു. ഹിന്ദു ആചാരപ്രകാരം 2–2–2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തങ്ങളുടേത് ക്രിസ്ത്യൻ – ഹിന്ദു അറേഞ്ച്ഡ് മാര്യേജ് ആണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോൺസന്‍ പങ്കുവയ്ക്കുന്നു.

‘ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാൽ ആളുകൾ കരുതും ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണെന്ന്. പക്ഷേ സത്യം അതല്ല, വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ്…’’ . – റോൺസൺ പറഞ്ഞു. വിവാഹ ആലോചന ഒരു സുഹൃത്ത് വഴിയാണ് വന്നതെന്നും താരം പങ്കുവച്ചു. റോൺസന്റെ വാക്കുകള്‍ ഇങ്ങനെ…

‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്ത്യൻസും അവർ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ആചാരപ്രകാരം 2–2–2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്’’.– താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button